വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. സെപ്തംബർ അഞ്ചിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. വിജയുടെ ആരാധകർ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ നടന്റെ കരിയറിലെ അവസത്തെ ചിത്രമായിരിക്കുമിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വിജയ്യുടെ പാർട്ടി പ്രഖ്യാപനവും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും വന്നതിന് പിന്നാലെ 'ദളപതി 69 ' സംവിധാനം ചെയ്യുന്നതാര് എന്നതിൽ ചർച്ചകൾ കടുത്തിരുന്നു. കാർത്തിക് സുബ്ബരാജ്, അറ്റ്ലി തുടങ്ങി പലരുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിൽ പറഞ്ഞു കേട്ടിരുന്നു. എന്നാൽ വിജയ്യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പായിരുന്നു ഈ ചിത്രത്തിനുണ്ടായിരുന്നത്. ഈ ചിത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന വാർത്തകൾ.
'ഹെഡ്സെറ്റ് വെച്ച് കേൾക്ക്'; ഇത് ഒരൊന്നൊന്നര 'നടന്ന സംഭവം' തന്നെ, ട്രെയ്ലർ
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം ആദ്യമായി മത്സരിക്കാനൊരുങ്ങുന്നത്. കരാർ ഒപ്പിട്ട സിനിമകളുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം മുഴുവൻ സമയവും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.