ഫാഷന് രംഗത്തും ഇനി കിംഗ് ഖാന് താരം; മിന്ദ്രയുടെ ബ്രാന്ഡ് അംബാസഡര്

പുതിയ പരസ്യ ക്യാംപയിനില് താരത്തെ ഇനി കാണാനാകും

ബോളിവുഡിന്റെ കിംഗ് ഖാന് ഇനി ഫാഷന് രംഗത്തും സജീവമാകും. ഫാഷൻ ഇ കൊമേഴ്സ് രംഗത്ത് മുന്നിരയിലുള്ള മിന്ദ്രയുടെ ബ്രാൻഡ് അംബാസഡറായിരിക്കുകയാണ് താരം. പുതിയ ട്രെൻഡ് ഇൻ റിയല് ലൈഫിലാണ് താരം മിന്ദ്രയ്ക്കായി പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്ട്ട്. പുതിയ പരസ്യ ക്യാംപയിനില് താരത്തെ ഇനി കാണാനാകും എന്നത് ശ്രദ്ധേയമാണ്.

സിനിമകളില് മാത്രമല്ല നിരവധി പരസ്യ രംഗത്തും സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാന്. കിയാര അധ്വാനി, രണ്ബീര് കപൂര്, സമാന്ത, നാഗ് ചൈതന്യ, അനുഷ്ക ശര്മ്മ, വിരാട് കോഹ്ലി, വിജയ് ദേവരകൊണ്ട് തുടങ്ങിയ ഇന്ത്യൻ താരങ്ങളും മുൻപ് മിന്ദ്രയുടെ പരസ്യത്തില് അഭിനയിച്ചിട്ടുണ്ട്.

മുൻപ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രത്തിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിരുന്നു. ആഡംബര സ്ട്രീറ്റ് വെയർ ബ്രാൻഡായ ഡ്യവോൾ എക്സിന് വേണ്ടിയായിരുന്നു അഭിനയിച്ചത്. ആര്യന്റെ അദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത് എന്ന പ്രത്യേകത കൂടിയുണ്ട്.

മദ്യലഹരിയിൽ സ്ത്രീകളെ അക്രമിച്ചെന്ന വ്യാജ വാർത്ത; മാനനഷ്ടക്കേസ് നൽകി നടി രവീണ ടണ്ടൻ

To advertise here,contact us