രാഷ്ട്രീയത്തില് പ്രവര്ത്തിക്കുന്നതിലും എളുപ്പം സിനിമ ചെയ്യാനാണ്: കങ്കണ റണാവത്ത്

തനിക് നേരത്തെയും രാഷ്ട്രീയത്തിൽ ചേരാൻ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നതായും കങ്കണ പറഞ്ഞു

ബോളിവുഡ് നടിയായ കങ്കണ റണാവത്ത് 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മാണ്ഡി മണ്ഡലത്തിൽ വിജയിച്ചിരുന്നു. ഹിമാചലി പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ രാഷ്ട്രീയത്തിനേക്കാൾ സിനിമയിൽ അഭിനയിക്കുന്നതാണ് എളുപ്പമെന്ന് കങ്കണ പറഞ്ഞു. തനിക് നേരത്തെയും രാഷ്ട്രീയത്തിൽ ചേരാൻ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നതായും കങ്കണ പറഞ്ഞു.

അഭിനിവേശത്തോടെ പോകുന്ന വ്യക്തിയാണ് ഞാൻ, സിനിമാ മേഖലയിൽ നടിയായും എഴുത്തുകാരിയായും സംവിധായകയായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില് പ്രവര്ത്തിക്കുന്നതിലും എളുപ്പമാണ് സിനിമയിൽ അഭിനയിക്കുന്നത്. ഒരു സിനിമ കാണാൻ പോകുമ്പോൾ, നിങ്ങൾ വളരെ ശാന്തരാണ്, പക്ഷേ രാഷ്ട്രീയം അങ്ങനെയല്ല എന്നാണ് കങ്കണ പറയുന്നത്. നേരത്തെയും രാഷ്ട്രീയരംഗത്ത് നിന്ന് കുടുംബത്തിലെ മറ്റംഗങ്ങൾക്കും തനിക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു എന്നും കങ്കണ പറഞ്ഞു.

നടി സൊനാക്ഷി സിൻഹയുടെ വിവാഹം ഈ മാസം തന്നെ; ക്ഷണക്കത്ത് ചോർന്നു

മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ 74,755 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം മായും മുന്നേ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വെച്ച് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയെ തല്ലിയത് വാർത്തയായിരുന്നു.

To advertise here,contact us