കാൻ ചലച്ചിത്ര മേളയിലെ വിജയത്തിന് ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഒന്നും ഇല്ല: അനുരാഗ് കശ്യപ്

ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല

icon
dot image

കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം സ്വന്തമാക്കിയ പായൽ കപാഡിയ സംവിധാനത്തിലൊരുങ്ങിയ 'ഓള് വീ ഇമാജിന് ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ വിജയത്തിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാനും അവകാശപ്പെടാനും ഒന്നുമില്ലെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള് പോലും ഇന്ത്യ ഇതുവരെ നൽകിയിട്ടില്ല. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് ഇക്കാര്യം പറഞ്ഞത്.

'ഇന്ത്യ@കാൻ എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക്. ഒരു ലക്ഷ്യമാണ് നല്കുന്നത്, പക്ഷേ അവരുടെ വിജയം അവരുടേതാണ്. കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. ഈ വിജയം കൈവരിച്ചിട്ടും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്മ്മിക്കാന് പണം കിട്ടിയത്. കരൺ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയിൽ നിന്നാണ്. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ലെന്നും' അനുരാഗ് പറഞ്ഞു.

ബേസിലിന്റെ ഹോപിനെ ചേർത്ത് പിടിച്ച് നസ്രിയ, ഒപ്പം ഫഹദും; വീഡിയോ

പായൽ കപാഡിയയുടെ അവസാന ചിത്രവും കാനിൽ വിജയിച്ചു. ഇത് ഇന്ത്യയിൽ റിലീസ് ചെയ്തോ? ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്ററികള് നമ്മുക്കുണ്ട്. അവർ ഇന്ത്യയിൽ റിലീസ് ചെയ്തോ? ഇന്ത്യയ്ക്ക് ലോകതലത്തില് ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങൾക്ക് പിന്തുണ നല്കാനുള്ള സംവിധാനം പോലും സർക്കാരിനില്ല. അനാവശ്യമായ ഈ ആഘോഷം മാത്രമാണ് ഇവിടെ, അത് നിര്ത്തണം' അനുരാഗ് കാശ്യപ് പറഞ്ഞു.

To advertise here,contact us