തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താര കുടുംബമാണ് നടൻ അല്ലു അർജുന്റേത്. ലോകസഭാ തിരഞ്ഞെടുപ്പിൽ അല്ലു അർജുന്റെ അമ്മാവനായ നടൻ പവൻ കല്യാൺ ബിജെപി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചിരുന്നു. കുടുംബാഗംങ്ങൾ നടത്തിയ സ്വകാര്യ പരിപാടിയിൽ അല്ലു അർജുനെയും പങ്കാളിയെയും കാണാതിരുന്നതും സംസാര വിഷയമായിരുന്നു.
കുടുംബത്തിലെ ഒരു അംഗം അല്ലു അര്ജുനെ സോഷ്യല് മീഡിയയില് അണ്ഫോളോ ചെയ്തതായാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന വാർത്ത. കസിനായ സായ് തേജയാണ് അല്ലു അര്ജുനെ എക്സിലും, ഇന്സ്റ്റഗ്രാമിലും അണ്ഫോളോ ചെയ്തത്. അല്ലുവിന്റെ ഭാര്യ സ്നേഹ റെഡ്ഡിയെയും സായ് തേജ അൺഫോളോ ചെയ്തിട്ടുണ്ട്.
രാഷ്ട്രീയത്തില് പ്രവര്ത്തിക്കുന്നതിലും എളുപ്പം സിനിമ ചെയ്യാനാണ്: കങ്കണ റണാവത്ത്
പവന് കല്ല്യാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് സായ് തേജ അല്ലു അർജുനെ അൺഫോളോ ചെയ്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥി എസ് രവി ചന്ദ്ര കിഷോർ റെഡ്ഡിയുടെ നന്ദ്യാലിലെ പ്രചാരണത്തില് അല്ലു അർജുൻ പങ്കെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ പവൻ കല്യാണിന് വിജയ ആശംസകളും അറിയിച്ചിരുന്നു.
Actor #SaiDharamTej unfollowed #AlluArjun on instagram & Twitter(X) pic.twitter.com/0Xx1aUfOcK
എന്തിനാണ് താരത്തെ അണ്ഫോളോ ചെയ്തതെന്നറിയാന് ചില ദേശീയ മാധ്യമങ്ങള് അല്ലുവിന്റെയും സായിയുടെയും ടീമിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന് തയ്യാറായില്ല. എക്സിൽ ആരെയും അല്ലു അര്ജുന് ഫോളോ ചെയ്യുന്നില്ല. അതേ സമയം അല്ലു ഇൻസ്റ്റാഗ്രാമിൽ ഭാര്യ സ്നേഹ റെഡ്ഡിയെ മാത്രമാണ് പിന്തുടരുന്നത്.