ബോളിവുഡിലെ മുൻ നിര താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. കോവിഡിന് മുന്നേ നിര്മ്മാതാക്കള് ഏറ്റവുമധികം മിനിമം ഗ്യാരന്റി കല്പ്പിക്കുന്ന നായക നടന്മാരില് ഒരാളായിരുന്നു അദ്ദേഹം. സമീപകാലത്ത് തുടർ പരാജയങ്ങൾ ഉണ്ടായെങ്കിലും താര മൂല്യത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിലും അക്ഷയ്കുമാറിന്റെ പേരുണ്ട്. ഏറ്റവും പുതിയ കണക്കുകള് അനുസരിച്ച് ഒരു ചിത്രത്തിന് നടൻ വാങ്ങുന്നത് 135 കോടിയാണ്. അക്ഷയ് കുമാറിന്റെ ആസ്തി സംബന്ധിച്ച റിപ്പോര്ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മുംബൈ ജൂഹുവിലെ ബംഗ്ലാവ് അടക്കം നിരവധി വീടുകളും സ്ഥലങ്ങളുമുണ്ട് അക്ഷയ്കുമാറിന്. ജൂഹുവിലെ ബംഗ്ലാവിന് മാത്രം 80 കോടി വരുമെന്ന് ഹൗസിംഗ് ഡോട്ട് കോം റിപ്പോര്ട്ട് ചെയ്തിരുന്നു. മുംബൈയില്ത്തന്നെ ഖര് വെസ്റ്റില് 1878 ചതുരശ്രയടി വിസ്തീര്ണ്ണമുള്ള ഒരു അപ്പാര്ട്ട്മെന്റും ഗോവയില് ഒരു പോര്ച്ചുഗീസ് സ്റ്റൈല് വില്ലയുമുണ്ട്. മുംബൈയിലെ അപ്പാര്ട്ട്മെന്റിന് 7.8 കോടിയും ഗോവയിലെ വില്ലയ്ക്ക് 5 കോടിയും മൂല്യമുണ്ട്. 10 കോടി വരെ വിലയുള്ള കാറുകളും 260 കോടിയുടെ പ്രൈവറ്റ് ജെറ്റും അക്ഷയ് കുമാറിന്റെ ശേഖരത്തില് ഉണ്ടെന്നാണ് റിപ്പോര്ട്ട്. ലൈഫ് സ്റ്റൈല് ഏഷ്യയുടെ കണക്ക് പ്രകാരം അക്ഷയ് കുമാറിന്റെ ആകെ ആസ്തി 742 കോടിയാണ്.
നടി ഐശ്വര്യ വിവാഹിതയായി; വരൻ തമിഴ് നടൻ ഉമാപതി രാമയ്യ
ബോളിവുഡില് പ്രതിവര്ഷം ഏറ്റവുമധികം സിനിമകള് ചെയ്യുന്ന താരവും അക്ഷയ്കുമാറാണ്. വർഷത്തിൽ നാലു മുതൽ അഞ്ചു സിനിമകളിൽ വരെ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് നിരവധി ബ്രാന്ഡുകളുടെ അംബാസിഡറുമാണ് അക്ഷയ് കുമാര്. പരസ്യ ചിത്രങ്ങളില് അഭിനയിക്കുന്നതിന് 6 കോടിയാണ് അക്ഷയ് വാങ്ങുന്നത്. അഭിനയം കൂടാതെ ഹരി ഓം എന്റര്ടെയ്ന്മെന്റ് അന്ന ബാനറുമായി നിര്മ്മാണ രംഗത്തും ഈ താരത്തിന്റെ സാന്നിധ്യമുണ്ട്.