പോട്ടേടാ ബാലേട്ടാ എന്നത് ഐക്കോണിക് ഡയലോഗ്, അതിന്റെ റീച്ചിന് കാരണം മോഹൻലാൽ: റിയാസ് ഖാൻ

'പോട്ടേടാ ബാലേട്ടാ...' എന്ന ഡയലോഗ് ഇത്രത്തോളം ശ്രദ്ധേയമാകുന്നതിന് കാരണം മോഹൻലാൽ ആണെന്നാണ് റിയാസ് ഖാന്റെ അഭിപ്രായം

മോഹൻലാലിനെ നായകനാക്കി വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് ബാലേട്ടൻ. നെടുമുടി വേണു, ദേവയാനി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയ ഒരു വലിയ താരനിര ഭാഗമായ സിനിമയിലെ റിയാസ് ഖാന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഭദ്രൻ എന്ന വില്ലൻ കഥാപാത്രമായാണ് നടൻ സിനിമയിലെത്തിയത്. സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് റിപ്പോർട്ടറുമായി സംസാരിക്കുമാകയാണ് റിയാസ് ഖാൻ.

'എ ആർ മുരുഗദോസിന്റെ രമണ എന്ന സിനിമ റിലീസായ സമയം, അപ്പോൾ ബാലേട്ടന്റെ ക്രൂ ചെന്നൈയിലുണ്ട്. ഭദ്രൻ എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നതിൽ തീരുമാനമായിട്ടില്ല. അവർക്ക് സാധാരണ ഒരു വില്ലനെയല്ല ആവശ്യം. ചെറുപ്പക്കാരനായ അൽപ്പം ഹീറോയിക് ലുക്ക് ഉള്ള വില്ലനെയാണ് അവർക്ക് ആവശ്യം. സംവിധായകൻ തുളസീദാസും അസ്സോസിയേറ്റ് ഡയറക്ടർ ഗോവിന്ദൻ കുട്ടിയുമാണ് എന്റെ പേര് നിർദേശിക്കുന്നത്. അവർ രണ്ടാളും രമണ കണ്ടിട്ടുണ്ട്. അങ്ങനെ രമണയിലൂടെയാണ് ബാലേട്ടനിലേക്ക് എത്തുന്നത്,' റിയാസ് ഖാൻ പറഞ്ഞു.

'പണിയെടുത്തു, പണം നൽകിയില്ല, സിനിമ ഒടിടിയിൽ റിലീസ് ചെയ്യരുത്'; പരാതി നല്കി കോസ്റ്റ്യൂം ഡിസൈനർ

സിനിമയിൽ മോഹൻലാലിന്റെ ബാലേട്ടനോട് റിയാസിന്റെ ഭദ്രൻ പറയുന്ന 'പോട്ടേടാ ബാലേട്ടാ...' എന്ന ഡയലോഗ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. ആ ഡയലോഗ് ഇത്രത്തോളം ശ്രദ്ധേയമാകുന്നതിന് കാരണം മോഹൻലാൽ ആണെന്നാണ് റിയാസ് ഖാന്റെ അഭിപ്രായം. 'പോട്ടേടാ ബാലേട്ടാ... എന്നത് ഐക്കോണിക് ഡയലോഗാണ്. എതിരെ നിൽക്കുന്ന ആളെപ്പോലിരിക്കും നമ്മുടെ ഡയലോഗിന്റെ റീച്ച്. വേറെ ആര് അഭിനയിച്ചാലും ആ റീച്ച് കിട്ടില്ല,' എന്ന് റിയാസ് ഖാൻ പറഞ്ഞു.

To advertise here,contact us