'നാലേ മുക്കാൽ കോടിയുടെ കാർ എലി കരണ്ടു, നന്നാക്കാൻ ലക്ഷങ്ങൾ വീണ്ടും ചിലവായി'; കാർത്തിക് ആര്യന്

ആഡംബര കാറായ മക്ലാരൻ ജിടി എലി കരണ്ടുവെന്ന രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് താരം

ബോളിവുഡിൽ അഭിനയ മികവുകൊണ്ട് തന്റേതായ ഇടം നേടിയ യുവ നടനാണ് കാർത്തിക് ആര്യന്. അടുത്തിടെ തന്റെ ആഡംബര കാറായ മക്ലാരൻ ജിടി എലി കരണ്ടുവെന്ന രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് താരം. ദ ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് ഇക്കാര്യം പറയുന്നത്.

ഭൂൽ ഭുലയ്യ 2 എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നിര്മ്മാതാവ് ഭൂഷൺ കുമാറാണ് ഈ കാര് സമ്മാനിച്ചത്. മക്ലാരൻ ജിടി കാറിന്റെ വില 4.72 കോടി രൂപയാണ്. തന്റെ വിലകൂടിയ കാർ ഇപ്പോള് എലികളുടെ സങ്കേതമായെന്നും അത് നന്നാക്കുവാന് വീണ്ടും ലക്ഷങ്ങൾ മുടക്കേണ്ടി വന്നെന്നും കാർത്തിക് പറഞ്ഞു. മറ്റൊരു കാറായിരുന്നു ഉപയോഗിച്ച് കൊണ്ടിരുന്നത് അതിനാൽ ഏറെക്കാലം ഗാരേജിൽ മക്ലാരൻ കിടന്നു. എലികൾ കാറിന്റെ മാറ്റില് താമസം തുടങ്ങി അത് കടിച്ചുമുറിച്ചു എന്നും താരം കൂട്ടിച്ചേർത്തു.

ഇത് യഥാർഥത്തിൽ നടന്ന സംഭവം തന്നെയോ?; ബോക്സ് ഓഫീസിൽ കോടികളുടെ നേട്ടവുമായി ഈ പ്രേത പടം

വന് ബജറ്റില് ഒരുക്കുന്ന 'ചന്ദു ചാമ്പ്യൻ' എന്ന ചിത്രമാണ് കാർത്തിക്കിന്റെതായി റിലീസിനൊരുങ്ങുന്നത്. സംവിധാനം കബിര് ഖാൻ നിര്വഹിക്കുന്ന ചിത്രത്തില് കാര്ത്തിക് ആര്യന്റെ മേയ്ക്കോവര് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്ജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിര്വഹിക്കുന്നത്. ഭുവൻ അറോറയ്ക്കും പലക് ലാല്വാനിക്കുമൊപ്പം ചിത്രത്തില് അഡോണിസും ഒരു നിര്ണായക വേഷത്തിലെത്തുന്നു.

കായികതാരത്തിന്റെ അസാധാരണമായ യഥാര്ഥ ജീവിത കഥ പ്രമേയമാക്കുന്ന ചിത്രമാണ് ചന്ദു ചാമ്പ്യന്. 1983 ന് ശേഷം വീണ്ടും ഒരു ബയോപിക് ഒരുക്കുകയാണ് കബീര് ഖാന്. സാജിത് നഡ്വാലയാണ് ചിത്രത്തിന്റെ നിര്മ്മാണം നടത്തുന്നത്. പ്രീതമാണ് ചിത്രത്തിന് സംഗീതം നല്കുന്നത്.

To advertise here,contact us