സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ഗജിനി. അസിനും നയൻതാരയും നായികമാരായെത്തിയ ചിത്രം കേരളത്തിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് വീണ്ടും തിയേറ്ററുകളിലെത്തി സിനിമയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ആരാധകർ കയ്യടിക്കുന്നതും ഗാനങ്ങൾ വരുമ്പോൾ നൃത്തം ചെയ്യുന്നതും ഡയലോഗുകൾ ഏറ്റുപറയുന്നതും വീഡിയോയിൽ കാണാം. 16 വർഷം കഴിഞ്ഞാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിയത്.
#Ghajini euphoria begins 🔥🧨@Suriya_offl @rajsekarpandian #Kanguva #Suriya44 pic.twitter.com/GPDV10NMMk
2005ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗജിനി. ക്രിസ്റ്റഫർ നോളന്റെ മെമെന്റോ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ 50 കോടിക്ക് മുകളിൽ നേടിയിരുന്നു. റിയാസ് ഖാൻ, മനോബാല, പ്രദീപ് റാവത്, സത്യൻ, കരാട്ടേ രാജ്, എന്നിവരും പ്രധാന വേഷങ്ങളില് ഉണ്ടായിരുന്നു. ഹാരിസ് ജയരാജായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്.
അതേസമയം കങ്കുവ എന്ന ചിത്രമാണ് സുര്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിഷാ പഠാണിയാണ് നായിക. ഐമാക്സ് ഫോര്മാറ്റിലും കങ്കുവ പ്രദര്ശനത്തിന് എത്തുക. ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
ഒരേ സമയം രണ്ട് പടം,ജസ്റ്റ് ശങ്കർ തിങ്ങ്സ്; 'ഇന്ത്യൻ 2'റിലീസിന് പിന്നാലെ ഗെയിം ചേഞ്ചറും എത്തിയേക്കും
കാർത്തിക് സുബ്ബരാജിനൊപ്പം ഒരു ചിത്രവും സുര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ പൂജ ഹെഗ്ഡെ നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സൂര്യയും പൂജയും ആദ്യമായാണ് ഒരു സിനിമയിൽ ജോഡികളായെത്തുന്നത്. സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.