ഐ ആം വെയ്റ്റിംഗ്...; ഗില്ലിയൊക്കെ ചെറുത്, തുപ്പാക്കി വീണ്ടും വരുന്നു

"ഐ ആം വെയ്റ്റിംഗ്" എന്ന ഡയലോഗും വമ്പൻ ഹിറ്റായിരുന്നു

കോളിവുഡിന് പുത്തനുണർവാണ് വിജയ്യുടെ റീ റിലീസിലൂടെ ലഭിച്ചത്. തിയേറ്ററുകളിലേക്ക് വീണ്ടുമെത്തി രണ്ടുവാരത്തിനുള്ളിൽ ചിത്രം 30 കോടിക്ക് മുകളിലാണ് നേടിയത്. ഗില്ലി തുടങ്ങിവെച്ച റീ റിലീസ് ആഘോഷങ്ങളിലേക്ക് തുപ്പാക്കിയുമെത്തുന്നു എന്ന വാർത്തകളാണ് വരുന്നത്. വിജയ്യുടെ പിറന്നാളിനോട് അനുബന്ധിച്ച് ജൂൺ 21 നാണ് തുപ്പാക്കി റീ റിലീസ് ചെയ്യുന്നത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

2012 നവംബർ 12 നായിരുന്നു തുപ്പാക്കി റിലീസ് ചെയ്തത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ക്യാപ്റ്റൻ ജഗദീഷ് എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. കാജൽ അഗർവാൾ, വിദ്യുത് ജംവാൾ, ജയറാം, മനോബാല, സക്കീർ ഹുസൈൻ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്ഷയ് കുമാർ നായകനായ ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന പേരിൽ ഹിന്ദിയിലും ബംഗാളിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

വിജയ്യ്ക്ക് ബോക്സോഫിസിൽ തിരിച്ചടികൾ കിട്ടിയിരുന്ന സമയമായിരുന്നു തുപ്പാക്കി റിലീസ് ചെയ്തത്. ആഗോളതലത്തിൽ 120 കോടിയിലധികം രൂപ നേടിയ സിനിമ 2012 ലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. കൂടാതെ, "ഐ ആം വെയ്റ്റിംഗ്" എന്ന ഡയലോഗും വമ്പൻ ഹിറ്റായിരുന്നു.

പടം എങ്ങനെ എന്ന് ചോദിച്ചപ്പോൾ മറുപടി തരാതെ പ്രേക്ഷകർ പറഞ്ഞത് "അടിച്ചു കേറി വാ" എന്നാണ്: റിയാസ് ഖാൻ

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. സിനിമ സെപ്തംബർ അഞ്ചിനെത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്.

To advertise here,contact us