'വണ്സ് അപ്പോണ് എ ടൈം ഇന് കൊച്ചി'യില് നായികയായി ശ്രദ്ധ നേടി ദേവിക സഞ്ജയ്

'റാഫിയുടെ തിരക്കഥയില് നാദിര്ഷ സംവിധാനം ചെയ്ത ചിത്രമാണ് 'വണ്സ് അപ്പോണ് എ ടൈം ഇന് കൊച്ചി'

2018-ല് 'ഞാന് പ്രകാശന്' എന്ന ചിത്രത്തില് ടിന മോള് എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരമാണ് ദേവിക സഞ്ജയ്. ശേഷം ജയറാമും മീര ജാസ്മിനും ഒന്നിച്ച 'മകള്' എന്ന ചിത്രത്തിലും അപര്ണ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തില് താരം എത്തിയിരുന്നു. ഇപ്പോഴിതാ കരിയറിലെ തന്റെ ആദ്യ നായിക വേഷത്തില് 'വണ്സ് അപ്പോണ് എ ടൈം ഇന് കൊച്ചി'യില് എത്തിയിരിക്കുകയാണ് ദേവിക.

ജാനകി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ദേവിക കാഴ്ചവെച്ചിരിക്കുന്നത്. പ്രണയ രംഗങ്ങളിലും ഇമോഷണല് രംഗങ്ങളിലുമൊക്കെ മികച്ച രീതിയിലാണ് ദേവികയുടെ പ്രകടനം. ചിത്രത്തില് നായകനായെത്തിയ മുബിന് റാഫിയും ദേവികയും ചേര്ന്നുള്ള കെമിസ്ട്രി നല്ല രീതിയില് വര്ക്കായിട്ടുമുണ്ട്.

റാഫിയുടെ തിരക്കഥയില് നാദിര്ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയേയും, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറയേയും, അവരില് ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകളേയും, അവര് അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെട്ടുപോകുന്ന പ്രശ്നങ്ങളേയും, ഇതിനിടയില് പെട്ടുപോകുന്ന ചില പൊലീസുകാരുടേയും പ്രശ്നങ്ങളേയുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില് ലഭിച്ചുകൊണ്ടിരിക്കുന്നത്.

To advertise here,contact us