അടിച്ചു കയറി വരാൻ അർജുൻ അശോകൻ, ചിത്രീകരണം ആരംഭിച്ചു

നാദിർഷയുടെ സംവിധാനത്തിലൊരുങ്ങിയ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന ചിത്രമാണ് അർജുൻ അശോകന്റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്

അഖിൽ അനികുമാർ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ അർജുൻ അശോകൻ. ഐശ്വര്യ ലക്ഷ്മി നായികയായ അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെയാണ് അഖിൽ അനികുമാർ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പുതിയ ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെയും മൂവിംഗ് നറേറ്റീവ്സിൻ്റെയും ബാനറിൽ ഷെബിൻ ബക്കറും എഡിറ്റർ-ഡയറക്ടർ മഹേഷ് നാരായണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആട്ടം ഫെയിം അനിരുദ്ധ് അനീഷും സംഗീതം ഹിഷാം അബ്ദുൾ വഹാബും ആണ് നിർവ്വഹിക്കുന്നത്. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

അയ്യോ ഇത് നമ്മളെ ഷാരൂഖ് ഖാൻ തന്നെയാണോ ? വൈറലായി അംബാനി കല്യാണത്തിലെ ലുക്ക്

നാദിർഷയുടെ സംവിധാനത്തിലൊരുങ്ങിയ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന ചിത്രമാണ് അർജുൻ അശോകന്റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. പൊലീസ് വേഷത്തിലാണ് അർജുൻ എത്തിയത്. നടന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ വിഷ്ണു വിനയുടെ ആനന്ദ് ശ്രീബാല , ജോ ആൻഡ് ജോ ഫെയിം അരുൺ ഡി ജോസിൻ്റെ ബ്രൊമാൻസ്, വിഷ്ണു ശശി ശങ്കറിൻ്റെ സുമതി വളവ് , ലിജോ തോമസിൻ്റെ അൻപോട് കൺമണി എന്നിവ ഉൾപ്പെടുന്നു.

To advertise here,contact us