ഹാർമോണിയവുമായി ജനസാഗരത്തിന് മുന്നിൽ ഇളയരാജ; ചിത്രം ചർച്ചയാകുന്നു

ധനുഷ് ആണ് ബയോപിക്കിൽ ഇളയരാജയായി വേഷമിടുന്നത്

80 വയസ് പൂർത്തിയാകുന്ന സംഗീത ചക്രവർത്തി ഇളയരാജയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ബയോപിക്കിന്റെ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ധനുഷ് ആണ് ബയോപിക്കിൽ ഇളയരാജയായി വേഷമിടുന്നത്. ഹാർമോണിയപ്പെട്ടിയുമായി ഒരു നിറ സദസ്സിന് മുൻപിൽ നിൽക്കുന്ന ധനുഷാണ് (ഇളയരാജ) പോസ്റ്ററിലുള്ളത്.

അരുൺ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമൽ ഹാസൻ തിരക്കഥയൊരുക്കും. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ഇളയരാജ തന്നെയാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചും അണിയറപ്രവർത്തകരെ കുറിച്ചും ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇളയരാജയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ധനുഷ് തന്റെ സോഷ്യൽ മീഡിയ വാളിൽ പുതിയ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

Happy birthday to the one and only @ilaiyaraaja sir. pic.twitter.com/adYPIqjc5s

അതേസമയം, 'ക്യാപ്റ്റൻ മില്ലർ' ആണ് ധനുഷ് നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നിലവൽ രായൻ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ് അദ്ദേഹം. രായൻ ധനുഷിന്റെ 50-ാമത് ചിത്രമാണ്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭം കൂടിയായ രായൻ ഒരു ഗ്യാങ്സ്റ്റർ ചിത്രമായാണ് എത്തുന്നത്.

ഇതിന് പിന്നാലെ ശേഖർ കമ്മുലയ്ക്കൊപ്പമുള്ള 'കുബേര' താരത്തിന്റെ ലൈനപ്പുകളിൽ ഒന്നാണ്. ഇത് ത്രിഭാഷാ ചിത്രമാണ്. നാഗാർജുനയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ നടൻ തൻ്റെ മൂന്നാമത്തെ ഹിന്ദി ചിത്രമായ 'തേരെ ഇഷ്ക് മേ'യിൽ റിലീസിനായി കാത്തിരിക്കുകയാണ്.

ആഢംബര യാത്ര; ആനന്ദ് അംബാനി- രാധിക മെര്ച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങള് വൈറല്

To advertise here,contact us