'വേട്ടയ്യന്' ഷൂട്ടിങ്ങ് അവസാനിച്ചു, ഇത്തവണ രജനികാന്ത് നേരത്തെ ഹിമാലയത്തിലേക്ക്

ഷാരൂഖ് ഖാനേക്കാള് പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട്

ജ്ഞാനവേല് സംവിധാനത്തിൽ രജനികാന്തിനൊപ്പം വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ് വേട്ടയ്യന്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. അടുത്തതായി ലോകേഷ് കനകരാജിനൊപ്പം രജനി കൂലി എന്ന ചിത്രത്തിലാണ് അഭിനയിക്കേണ്ടത്. അടുത്ത ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്നതിനു മുന്നേ രജനികാന്ത് ഹിമാലയത്തിലേക്ക് ധ്യാനത്തിനായി പോകുന്നതായി വിവരം.നേരത്തെ ജയിലര് റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. വര്ഷത്തില് ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ജൂണ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. സാധാരണയായ ആഗസ്റ്റ് മാസത്തോടെയാണ് ഹിമാലയ സന്ദര്ശനം നടൻ നടത്താറുള്ളത്. എന്നാല് ഇത്തവണ കൂലിയുടെ ഷെഡ്യൂള് ഉള്ളതിനാല് യാത്ര മുടങ്ങാൻ സാധ്യത ഉണ്ട് അതിനാലാണ് രജനി നേരത്തെ പോകുന്നത് എന്നാണ് വിവരം.

പ്രഭാസ് ചിത്രം 'കൽക്കി 2898 എ ഡി'; 'ഭുജി ആൻഡ് ഭൈരവ' ഗ്ലിംപ്സ് മെയ് 30ന്

അതേ സമയം രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ കൂലിയിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽസിയുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്.

ചിത്രത്തിൽ ശ്രുതി ഹാസൻ നായികയായേക്കും. സണ് പിക്ചേഴ് സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന് വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള് പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്ട്ടുകള്.

To advertise here,contact us