'ഒടിടി, സാറ്റലൈറ്റും വാങ്ങാം';നിർമാതാക്കളെ കബളിപ്പിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് അസോസിയേഷൻ

ഈ രംഗത്തുള്ള പ്രതിസന്ധി ചൂഷണം ചെയ്താണ് സംഘം തട്ടിപ്പ് നടത്തുന്നത്

ഒടിടി, സാറ്റ്ലൈറ്റ് അവകാശം വാങ്ങാം എന്ന വാഗ്ദാനം നൽകി നിർമാതാക്കളെ കബളിപ്പിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ചലച്ചിത്രനിർമാതാക്കളുടെ സംഘടന. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവിൽ ഒടിടി, സാറ്റ്ലൈറ്റ് അവകാശം വാങ്ങുന്ന കമ്പനികളുടേയും പുതുതായി വരാൻപോകുന്ന കമ്പനിയുടേയും പേരുപറഞ്ഞാണ് തട്ടിപ്പെന്ന് സെക്രട്ടറി ബി രാകേഷ് വാർത്താക്കുറിപ്പിൽ പറയുന്നു. വലിയ മുടക്കുമുതലിൽ സിനിമ പൂർത്തിയാക്കി ഒടിടി, സാറ്റലൈറ്റ് അവകാശം വിൽക്കാൻ സാധിക്കാത്ത നിർമാതാക്കളെയാണ് സംഘം ലക്ഷ്യമിടുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

നിലവിൽ ഈ രംഗത്തുള്ള പ്രതിസന്ധി ചൂഷണം ചെയ്താണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇക്കാര്യത്തിൽ നിർമാതാക്കൾ ജാഗ്രത പാലിക്കണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.

To advertise here,contact us