പതുക്കെ തുടങ്ങി, കുതിച്ച് തലവന്; ബോക്സ് ഓഫീസിൽ കോടിത്തിളക്കം

ഏറെ നാളുകൾക്ക് ശേഷമുള്ള ആസിഫ് അലിയുടെ തിരിച്ചു വരവ് കൂടിയാണ് തലവനിലൂടെ

ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ടിൽ എത്തിയ തലവൻ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത മൂന്നാം ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് വെബ്സൈറ്റ് ആയ സാക്നിൽകിന്റെ റിപ്പോർട്ട് അനുസരിച്ച് 4.75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യ ഗ്രോസ് കളക്ഷൻ 3.25 കോടിയാണ്. ഓവർസീസ് കളക്ഷൻ 1.5 കോടിയും. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഏറെ നാളുകൾക്ക് ശേഷമുള്ള ആസിഫ് അലിയുടെ തിരിച്ചു വരവ് കൂടിയാണ് തലവനിലൂടെ.

ബിച്ചിലും പരിസരത്തും സ്ഫോടനം, പേടിച്ചരണ്ട് ജനങ്ങള്; പരിഭ്രാന്തി സൃഷ്ടിച്ച് 'ഗോട്ട്' ചിത്രീകരണം

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില് അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 'ഈശോ', 'ചാവേർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന തലവൻ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

To advertise here,contact us