കോളിവുഡിന് ആശ്വാസമായി അരണ്മനൈ; മൂന്ന് ആഴ്ച കൊണ്ട് നേടിയത് മികച്ച കളക്ഷൻ

തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സുന്ദർ സി സംവിധാനം ചെയ്ത പുതിയ ചിത്രം 'അരൺമനൈ 4' തിയേറ്ററുകളിൽ വലിയ വിജയം നേടുകയാണ്. മെയ് മൂന്നിന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 88 കോടി രൂപ നേടിയതായി അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം 58.25 കോടി നേടി. കര്ണാടകത്തില് നിന്ന് നാല് കൊടിയിലധികവും തെലുങ്ക് സംസ്ഥാനങ്ങളില് നിന്ന് 6.5 കോടിയുമാണ് സിനിമയുടെ കളക്ഷൻ.

സുന്ദര് സിയുടെ സ്ഥിരം ഫോര്മാറ്റില് എത്തിയ ചിത്രത്തില് സംവിധായകനും പ്രധാന വേഷത്തില് എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.

സൂര്യ-മുരുഗദോസ് ടീമിന്റെ സൂപ്പർഹിറ്റ്; ഗജിനി കേരളത്തിൽ റീ റിലീസിന് ഒരുങ്ങുന്നു

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആണ് റിലീസ് ചെയ്തത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.

To advertise here,contact us