മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' റിലീസിന് ഒരുങ്ങുകയാണ്. രാജ്യത്തിനകത്തും പുറത്തും സ്ക്രീനുകളുടെ എണ്ണത്തിൽ ചരിത്രം തീർത്തുകൊണ്ടാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് കർണാടകയിൽ റെക്കോർഡ് സ്ക്രീനുകൾ ലഭിച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
കർണാടകയിൽ ടർബോയ്ക്ക് 97 സ്ക്രീനുകളാണ് ലഭിച്ചിരിക്കുന്നത് എന്ന് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം റെക്കോർഡാണ്. പൃഥ്വിരാജ് ചിത്രം ആടുജീവിതമായിരുന്നു കർണാടകയിൽ ഏറ്റവും അധികം സ്ക്രീനുകൾ ലഭിച്ച ചിത്രം. 80 സ്ക്രീനുകളാണ് സിനിമയ്ക്ക് ലഭിച്ചത്.
'മമ്മൂട്ടിയെ ഒളിച്ചിരുന്ന് കല്ലെറിയുകയാണ്, ഇതൊന്നും പുള്ളിയെ ബാധിക്കില്ല'; ആസിഫ് അലി
കന്നഡ താരം രാജ് ബി ഷെട്ടിയും സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വെട്രിവേൽ ഷൺമുഖം എന്ന കഥാപാത്രമായാണ് രാജ് ബി ഷെട്ടി സിനിമയിലെത്തുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്.
മൈക്കിളപ്പന്റെ റെക്കോർഡ് ജോസേട്ടായി തൂക്കി; മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പ്രീ സെയ്ൽസുമായി ടർബോ
രണ്ട് മണിക്കൂർ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.