വീണ്ടും അനിരുദ്ധിന്റെ കിടിലൻ മ്യൂസിക്; 'ഇന്ത്യൻ 2'ലെ രോമാഞ്ചിഫിക്കേഷൻ നൽകുന്ന ആദ്യ സിംഗിൾ

പാ വിജയ്യുടെ ശക്തമായ വരികളും അനിരുദ്ധിന്റെ ഞട്ടിക്കുന്ന മ്യൂസിക്കും കൂടി ചേർന്നപ്പോൾ പാട്ട് വേറെ ലെവലായി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്

അധികാര വർഗത്തിനെതിരെ ശബ്ദമുയർത്താൻ സേനാപതി വീണ്ടും എത്തുമ്പോൾ ആഘോഷമാക്കുകയാണ് തമിഴ് മക്കൾ. ഷങ്കറിന്റെ എക്കാലത്തെയും ഹിറ്റ് ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗം റിലീസിനോടടുക്കുമ്പോൾ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. കോളിവുഡിൽ വീണ്ടും തരംഗം സൃഷ്ടിക്കാൻ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിലാണ് ഇന്ത്യൻ 2വിലെ ലിറിക്കൽ വീഡിയോ ഗാനം എത്തിയിരിക്കുന്നത്.

അനിരുദ്ധും ശ്രുതിക സമുദ്രലയും ആലപിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പാ വിജയ് ആണ്. തമിഴ് മണ്ണിന് വേണ്ടി പോരാടുന്ന പടയാളിയെ കുറിച്ചുള്ള ഗാനത്തിന് ഇപ്പോൾ തന്നെ ആരാധകരായി കഴിഞ്ഞു. പാ വിജയ്യുടെ ശക്തമായ വരികളും അനിരുദ്ധിന്റെ ഞട്ടിക്കുന്ന മ്യൂസിക്കും കൂടി ചേർന്നപ്പോൾ പാട്ട് വേറെ ലെവലായി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ജൂലൈ 12 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രമെത്തുക. ഇന്ത്യനിൽ എ ആർ റഹ്മാനാണ് സംഗീതം നിർവ്വഹിച്ചത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

'ടർബോ'യിലെ പ്രധാനപ്പെട്ട ഒരു ഭാഗം ഒരാളുടെ ജീവിതത്തിൽ നടന്ന സംഭവം; റിലീസിന് ശേഷം പറയാമെന്ന് സംവിധായകൻ

To advertise here,contact us