'എനിക്ക് നല്ല എനർജി വേണം'; സംവിധായകൻ പൃഥ്വി തിരക്കിലാണ്, എമ്പുരാൻ ലൊക്കേഷൻ വീഡിയോ വൈറൽ

മഞ്ജു വാര്യരെയും വീഡിയോയിൽ കാണാം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

നിരവധി അഭിനേതാക്കൾ ഭാഗമാകുന്ന ഒരു രംഗത്തിന്റെ ചിത്രീകരണ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. സംവിധായകൻ പൃഥ്വിരാജ് നിർദേശങ്ങൾ നൽകുന്നതും അഭിനേതാക്കളോട് നല്ല എനർജി വേണമെന്ന് പറയുന്നതും കേൾക്കാൻ സാധിക്കും. നടി മഞ്ജു വാര്യരെയും വീഡിയോയിൽ കാണാം.

He is cooking🔥#Empuraan🛐#L2E@PrithviOfficial @Mohanlal @Poffactio #GuruvayoorAmbalaNadayil #Salaar pic.twitter.com/pOBu96fdhe

2019 ല് 'ലൂസിഫര്' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം.

ആരാണ് ബുജ്ജി?; 'കല്ക്കി 2898 എഡി'യിലെ പുതിയ കഥാപാത്രം മേയ് 22-ന്

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്, ബൈജു സന്തോഷ്, ഫാസില് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

To advertise here,contact us