'ഒരു മങ്കാത്ത വൈബുണ്ടല്ലോ'; അജിത് ഇനി 'ഗുഡ് ബാഡ് അഗ്ലി', ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക്

ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യും

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന് സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവിട്ടു. ഒരേ ഗെറ്റപ്പിലുള്ള അജിത്തിന്റെ മൂന്ന് ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യും.

Expect the unexpected!#GoodBadUgly In Cinemas Pongal 2025 🔥Shooting in Progress! #AjithKumar @MythriOfficial @Adhikravi @ThisIsDSP @AbinandhanR @editorvijay @GoodBadUglyoffl @supremesundar #Kaloianvodenicharov #Anuvardhan @valentino_suren @Donechannel… pic.twitter.com/NELBY9jNFt

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലേക്ക് ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ജോൺ എബ്രഹാമും പരിഗണയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന് രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്.

വീണ്ടും 50 കോടി അടിക്കാനൊരുങ്ങി പൃഥ്വി; മൂന്ന് ദിവസം കൊണ്ട് ഗുരുവായൂരമ്പല നടയിൽ നേടിയത് ഇത്ര

അതേസമയം വിടാമുയര്ച്ചിയെന്ന സിനിമയും അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് ഇത്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

To advertise here,contact us