നരേന്ദ്ര മോദിക്ക് വീണ്ടും ഒരു ബയോപിക് ഒരുങ്ങുന്നു; നായകനായി സത്യരാജ്

ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരിക്കും ചിത്രം നിർമ്മിക്കുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ നടൻ സത്യരാജായിരിക്കും ചിത്രത്തിൽ മോദിയായെത്തുക എന്നാണ് റിപ്പോർട്ട്. പ്രമുഖ ട്രാക്കറായ രമേശ് ബാലയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് സൂചന. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നത്. 2019 ൽ വിവേക് ഒബ്റോയ് നായകനായ പിഎം നരേന്ദ്ര മോദി എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ജീവിതം പശ്ചാത്തലമായി ഇതിന് മുമ്പ് ഒരുങ്ങിയ ചിത്രം.

'മുണ്ടൂർ മാടൻ്റെ' സിനിമയിലെ പകർന്നാട്ടം മൂന്ന് ദശകം പിന്നിടുന്നു; ബിജു മേനോൻ്റെ കഥാപാത്രങ്ങളിലൂടെ...

അതേസമയം സിംഗപ്പൂർ സലൂൺ എന്ന സിനിമയാണ് സത്യരാജിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ആർ ജെ ബാലാജി നായകനായ സിനിമയിൽ ചക്രപാണി എന്ന കഥാപാത്രത്തെയാണ് സത്യരാജ് അവതരിപ്പിച്ചത്.

To advertise here,contact us