'ഒന്നും പറയാറായിട്ടില്ല, പ്രചരിക്കുന്ന വാർത്തകൾ തെറ്റ്'; പ്രതികരിച്ച് നിർമ്മാതാക്കൾ

നിരവധി വ്യാജ പ്രചാരണങ്ങളാണ് ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്നത്

icon
dot image

എസ്എസ് രാജമൗലിയും തെലുങ്ക് സിനിമയിലെ സൂപ്പര്താരം മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. #SSMB29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.

മഹേഷ് ബാബുവിന്റെ 29ാമത്തെ ചിത്രമാണിത്. ആര്ആര്ആര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. നിരവധി വ്യാജ പ്രചാരണങ്ങളാണ് ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിനെയെല്ലാം പാടെ നിഷേധിക്കുകയുമാണ് നിർമ്മാതാക്കൾ.

എന്തിന് നാലാം ഭാഗം എന്ന് ട്രോളിയിടത്ത് നിന്ന് ഏറ്റവും വലിയ വിജയ പട്ടികയിലേക്ക്;75 കോടിയുമായി അരൺമനൈ4

ശ്രീ ദുര്ഖ ആര്ട്സ് ആണ് ചിത്രത്തിന്റെ നിര്മ്മാതാക്കള്. 'മഹാരാജ', ചക്രവര്ത്തി എന്നീ പേരുകളാണ് അണിയറക്കാര് ഉദ്ദേശിക്കുന്നത് എന്ന തരത്തിലായിരുന്നു വാര്ത്ത വന്നത്. അഡ്വഞ്ചർ ത്രില്ലർ ആയതിനാൽ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള് തേടിയാണ് പാന് ഇന്ത്യ അപ്പീല് ഉള്ള പേരില് എത്തിയത് എന്നായിരുന്നു വാര്ത്ത. അതേ സമയം ചിത്രം പ്രീ പ്രൊഡക്ഷനിലാണെന്നും ഇപ്പോള് കേള്ക്കുന്ന പേരുകള് അല്ല ചിത്രത്തിന് ഇതുവരെ ടൈറ്റില് ഇട്ടിട്ടില്ലെന്നും സംവിധായകൻ രാജമൗലി വ്യക്തമാക്കി.

dot image
To advertise here,contact us