ജൂനിയർ എൻടിആർ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന 'ദേവര'യിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു. താരത്തിന്റെ ആരാധകർക്ക് ആഘോഷിക്കാനുള്ള ഗാനമായിരിക്കും ഇതെന്ന് ഉറപ്പ് നൽകുന്നതാണ് പ്രൊമോ ഫിയർ സോങ് എന്ന് തുടങ്ങുന്ന ഗാനത്തിന് അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. ഗാനം മെയ് 19 ന് റിലീസ് ചെയ്യും.
#FearSong from May 19th… #Devara pic.twitter.com/Tdu6dgjn6Q
ദൈവം എന്ന അർത്ഥം വരുന്ന ദേവര ഇന്ത്യൻ ആക്ഷൻ സിനിമകളിൽ പുതിയ ബെഞ്ച്മാർക്ക് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യുവസുധ ആർട്ട്സും എന്ടിആര് ആര്ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ് റാം ആണ് അവതരിപ്പിക്കുന്നത്.
ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യം വച്ച് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാഹ്നവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാഹ്നവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.