വിജയ് ഗോട്ട് ആവുകയല്ലേ, അപ്പോ അണിയറപ്രവർത്തകരും ഗോട്ട് ആവണ്ടേ;'അവതാർ' വിഎഫ്എക്സ് ടീം കോളിവുഡിലേക്ക്

വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ വിഎഫ്എക്സ് വർക്കുകൾ സംബന്ധിച്ച വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഹോളിവുഡിലെ ബ്രഹ്മാണ്ഡ സിനിമകളായ അവതാർ, അവഞ്ചേഴ്സ്: എൻഡ് ഗെയിം, ക്യാപ്റ്റൻ മാർവൽ തുടങ്ങിയവടക്കായി വിഎഫ്എക്സ് ഒരുക്കിയ സംഘത്തെയാണ് ഗോട്ടിനായി അണിയറപ്രവർത്തകർ കോളിവുഡിലേക്ക് എത്തിക്കുന്നത്. വിജയ്യും വെങ്കട് പ്രഭുവും സിനിമയുടെ വിഎഫ്എക്സ് ജോലികൾക്കായി യുഎസ്സിലാണെന്നും അതിന് ശേഷം ചെന്നൈയിലേക്ക് തിരിക്കുമെന്നും ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോക്സോഫീസ് പവറില്ല,കോമഡി ചെയ്യാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ ഹേറ്റേഴ്സ് എവിടെ?; പൃഥ്വിയുടെ മാസ് മറുപടി

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

To advertise here,contact us