ദളപതിക്കല്ല, ആ റെക്കോർഡ് ഇനി ഉലകനായകന് സ്വന്തം; ഓവര്സീസ് റൈറ്റ്സില് ചരിത്രം കുറിച്ച് തഗ് ലൈഫ്

വിജയ് ചിത്രം ലിയോയുടെ റെക്കോർഡ് ആണ് സിനിമ മറികടന്നത്

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. സിനിമയുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ തഗ് ലൈഫിന് ലഭിച്ച ഓവര്സീസ് റൈറ്റ്സ് തുകയും ചർച്ചയാവുകയാണ്.

ഓവര്സീസ് തിയട്രിക്കല് റൈറ്റ്സിലൂടെ തഗ് ലൈഫ് 63 കോടി രൂപ സ്വന്തമാക്കിയതായാണ് ഇന്ത്യഗ്ലിറ്റ്സ് തമിഴ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കോളിവുഡിൽ ഏറ്റവും വലിയ ഓവർസീസ് തുക ലഭിക്കുന്ന സിനിമ എന്ന റെക്കോർഡ് തഗ് ലൈഫ് സ്വന്തമാക്കിയിരിക്കുകയാണ്. വിജയ് ചിത്രം ലിയോയുടെ റെക്കോർഡ് ആണ് സിനിമ മറികടന്നത്. എപി ഇന്റര്നാഷണലും ഹോം സ്ക്രീന് എന്റര്ടെയ്ന്മെന്റും ചേര്ന്നാണ് തഗ് ലൈഫ് അന്തര്ദേശീയ മാര്ക്കറ്റുകളില് വിതരണത്തിന് എത്തിക്കുന്നത്.

ജോസച്ചായൻ സ്വൽപ്പം പിശകാന്നാ സൂചന...; ടർബോ സെൻസറിങ് പൂർത്തിയായി

1987ൽ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. സിമ്പു, തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

To advertise here,contact us