അനിമലിന് ശേഷം രശ്മിക വീണ്ടും ബോളിവുഡിലേക്ക്; ഇക്കുറി സൽമാനൊപ്പം

ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാന നായികയായെത്തുന്നു. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സിക്കന്ദറിലാണ് രശ്മിക സൽമാന്റെ നായികയാവുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

2022 ൽ ഗുഡ്ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ മിഷൻ മജ്നു, അനിമൽ എന്നീ സിനിമകളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2, ധനുഷ് നായകനാകുന്ന കുബേര എന്നീ സിനിമകളിലാണ് രശ്മിക ഇപ്പോൾ അഭിനയിക്കുന്നത്.

അതേസമയം സിക്കന്ദറിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണിത്. അടുത്ത വർഷം ഈദ് റിലീസായിട്ടായിരിക്കും സിനിമ എത്തുക.

ആടുജീവിതത്തിന് പിന്നാലെ ബ്ലെസ്സിക്ക് യുഎഇയുടെ ഗോൾഡൻ വിസ

ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. സാജിദ് നദിയാദ്വാലയാണ് ചിത്രം നിർമിക്കുന്നത്. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്.

To advertise here,contact us