മറ്റ് ഫ്രാഞ്ചൈസികളേക്കാൾ മികച്ചത്, അരൻമനൈ 4-ന് മികച്ച പ്രതികരണം, ബോക്സ് ഓഫീസിൽ നേടിയത്

അരൻമനൈ ഫ്രാഞ്ചൈസിയിലെ മറ്റ് സിനിമകളെ അപേക്ഷിച്ച് തമിഴ് ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് മെയ് മൂന്നിനെത്തിയ അരൻമനൈ 4 നേടിയിരിക്കുന്നത്

ചെന്നൈ: മികച്ച പ്രതികരണങ്ങളുമായി തമിഴ് കോമഡി ഹോറർ ചിത്രം അരൻമനൈ 4 മുന്നേറുന്നു. അരൻമനൈ ഫ്രാഞ്ചൈസിയിലെ മറ്റ് സിനിമകളെ അപേക്ഷിച്ച് തമിഴ് ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് മെയ് മൂന്നിനെത്തിയ സിനിമ നേടിയിരിക്കുന്നത്. സാക്ക്നിൽക്കിന്റെ കണക്ക് പ്രകാരം ചിത്രം നാല് കോടിയാണ് ഓപ്പണിംഗ് ദിനം ആഗോള തലത്തിൽ സ്വന്തമാക്കിയത്. ഇന്ത്യയിൽ മാത്രം എല്ലാ ഭാഷകളിൽ നിന്നുമായി 3.60 കോടിയും നേടിയെടുത്തിട്ടുണ്ട്.

36.04 ശതമാനമാണ് തമിഴ്നാട്ടിലെ മാത്രം ഒക്ക്യുപെൻസി. സുന്ദർ സി എഴുതി സംവിധാനം ചെയ്ത ചിത്രം അവ്നി സിനിമാക്സിന്റെ ബാനറിലാണ് ഒരുക്കിയിരിക്കുന്നത്. സുന്ദർ പ്രധാന കഥാപാത്രമായ ചിത്രത്തിൽ തമന്ന ഭാട്ടിയ, രാശി ഖന്ന, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.

അരൻമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആണ് റിലീസ് ചെയ്യുന്നത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, രാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.

'യേ ദോസ്തി...' സോഷ്യൽ മീഡിയയിൽ ഡോൺ ബില്ലാ വിളയാട്ടം

To advertise here,contact us