തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖമാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത് ബസ് കണ്ടക്ടറില് നിന്ന് സിനിമാ ലോകത്തെ സൂപ്പര്താരമായി വളര്ന്നത് ഒരു സിനിമാ കഥ പോലെ ഏവർക്കും അറിയുന്ന കാര്യമാണ്. ഇപ്പോഴിതാ രജനികാന്തിന്റെ ജീവിതവും സിനിമയായി എത്തുന്നു എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഹംഗാമ.കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രമുഖ ബോളിവുഡ് നിര്മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കി. ഇപ്പോള് സല്മാന് നായകനായി എത്തുന്ന എആര് മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിര്മ്മാണഘട്ടത്തിലാണ് സാജിത് നഡ്വാല. അതിന് ശേഷമായിരിക്കും രജനി ചിത്രത്തിലേക്ക് കടക്കുക. ഇന്ത്യന് സിനിമയില് ഇതുവരെ ഒരു ബയോപികിന്റെ അവകാശം നേടാൻ ചെലവാക്കിയ ഏറ്റവും കൂടിയ തുക രജനികാന്തിന് വാഗ്ദാനം ചെയ്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
'ആവേശം' അടങ്ങിയിട്ടില്ല, ബുക്ക് മൈ ഷോയിൽ താരം 'ആല്പ്പറമ്പില് ഗോപി', ബോളിവുഡും ഹോളിവുഡും പിന്നിൽ
തമിഴ് സിനിമയിൽ സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതവും സിനിമയാകുന്നുണ്ട്. ചിത്രത്തിൽ ധനുഷാണ് നായകൻ. ജ്ഞാനവേല് സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' എന്ന ചിത്രത്തിലാണ് രജനി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രമാണ് രജനി അടുത്താതായി കമ്മിറ്റ് ചെയ്തിരിക്കുന്നത്.