അഭിപ്രായം പറയുന്നത് കൊണ്ട് താൻ ഈ പക്ഷക്കാരനാണെന്ന് അർത്ഥമില്ലെന്ന് നടൻ ടൊവിനോ തോമസ്. ചില അഭിപ്രായങ്ങൾ പറയുമ്പോൾ പലപ്പോഴും അതിനേകുറിച്ചല്ല താൻ ഏത് രാഷ്ട്രീയക്കാരനാണ് എന്നാണ് എല്ലാവരും ചന്തിക്കുന്നത് എന്നും അതുകൊണ്ട് തന്നെ കൊങ്ങിയെന്നും കമ്മിയെന്നും സംഘിയെന്നും വിളിച്ചവരുണ്ടന്നും താരം പറഞ്ഞു. ടൊവിനോ നായകനായ നടികർ സിനിമയുടെ വിശേഷങ്ങൾ സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കവെയാണ് രാഷ്ട്രീയ നിലപാടുകളെ കുറിച്ച് താരം സംസാരിച്ചത്.
ഞാൻ ഇടതു പാർട്ടിക്കാരനല്ല എന്നും ടൊവിനോ പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ചില അഭിപ്രായങ്ങൾ പറയുമ്പോൾ, പറയുന്ന അഭിപ്രായത്തെ കുറിച്ചല്ല ഞാൻ ഏത് പക്ഷത്താണ് എന്നാണ് കൂടുതലാളുകളും ചിന്തിക്കുന്നത്. പക്ഷേ ഞാൻ അങ്ങനെയല്ല. അങ്ങനെ പ്രതികരിച്ച പല സന്ദർഭങ്ങളും പരിശോധിച്ചാല് അറിയാൻ കഴിയും, ഞാൻ കൊങ്ങിയാണ് എന്നും കമ്മിയാണ് എന്നും സംഘിയാണ് എന്നും പറഞ്ഞ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്, നടൻ വ്യക്തമാക്കി.
ഒരു സീസണിലാണ് ഇങ്ങനെ വിശ്വസിക്കുന്നത്. എനിക്ക് പറയാനുള്ളത് പറയുന്ന സമയത്ത് ആ സംഭവത്തിൽ ഏത് പക്ഷക്കാരാണോ അതേ അഭിപ്രായം പറയുന്നത് ആ പക്ഷക്കാരനാണ് ഞാൻ എന്ന് വിശ്വസിക്കുകയാണ്. എന്നാല് ഞാൻ നിക്ഷ്പക്ഷനായ ഒരു വ്യക്തിയാണ്. ഇടത് ആശയങ്ങളോടുള്ള താത്പര്യം അതിൽ നിക്ഷ്പക്ഷതയുടെ ഒരു ഘടകം ഉള്ളതുകൊണ്ടാണ്, ടൊവിനോ കൂട്ടിച്ചേർത്തു.
മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം പിന്നെ ബോളിവുഡ് ബ്ലോക്ക്ബസ്റ്റേഴ്സ്; മെയ്യിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങൾ