ചിയാൻ വിക്രമും എസ് യു അരുൺകുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോൾ പരാതി ഉയർന്നിരിക്കുകയാണ്.
ഇരുകൈകളിലും കത്തിയുമായി നിൽക്കുന്ന വിക്രമിന്റെ ചിത്രമാണ് പോസ്റ്ററിൽ നൽകിയിരുന്നത്. പോസ്റ്റർ യുവാക്കൾക്കിടയിൽ അക്രമം പ്രോത്സാഹിപ്പിക്കുമെന്ന് കാണിച്ച് സാമൂഹ്യ പ്രവർത്തകനായ സെൽവം ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ്.
വീര ധീര ശൂരൻ്റെ പോസ്റ്ററിൽ ഇരുകൈകളിലും കത്തി പിടിച്ച് പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ തെറ്റായ ആശയം പ്രചരിപ്പിക്കുകയാണ് വിക്രമും സിനിമയുടെ അണിയറപ്രവർത്തകരും. അതിനാൽ ഐപിസി പ്രകാരവും ഐടി പ്രിവൻഷൻ ആക്ട് പ്രകാരവും ചിയാൻ വിക്രം, സംവിധായകൻ, ഛായാഗ്രാഹകൻ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് സെൽവം പരാതിയിൽ ആവശ്യപ്പെട്ടു.
ക്രൈം ത്രില്ലറുമായി കുഞ്ചാക്കോ ബോബനും പ്രിയാമണിയും എത്തുന്നു; ചിത്രീകരണം ആരംഭിച്ചു
ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായാണ് രണ്ടുഭാഗങ്ങളിലുള്ള സിനിമയുടെ ചിത്രീകരണം നടക്കുക. രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം സെപ്തംബറില് അവസാനിക്കുമെന്നാണ് റിപ്പോർട്ട്.
എസ് ജെ സൂര്യയ്ക്കൊപ്പം മലയാളത്തില് നിന്ന് സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും ചിത്രമെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്.