ക്രൈം ത്രില്ലറുമായി കുഞ്ചാക്കോ ബോബനും പ്രിയാമണിയും എത്തുന്നു; ചിത്രീകരണം ആരംഭിച്ചു

'കണ്ണൂർ സ്ക്വാഡ്'ന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്

icon
dot image

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ ഷാഹി കബീർ തിരക്കഥ രചിച്ച ചിത്രം ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് നിർമാണം. 'പ്രണയ വിലാസം' എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 'കണ്ണൂർ സ്ക്വാഡ്'ന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ജഗദീഷ്, മനോജ് കെയു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മോഷണാരോപണം, വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിർമാതാവിനെതിരെ കേസെടുത്ത് പൊലീസ്

ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട്ട് ഡയറക്ടർ: രാജേഷ് മേനോൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ എൻ

To advertise here,contact us