മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം വരുന്നത് ഒന്നൊന്നര പ്ലോട്ടുമായി; ആവേശത്തിലെന്ന് അഖിൽ സത്യൻ

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണ് ഇത്

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതായി സത്യൻ അന്തിക്കാട് ഏതാനും മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ സിനിമയെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ.

മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പ്ലോട്ട് 'സൂപ്പർ ഇന്റർസ്റ്റിങ്' ആണെന്നും താൻ ഏറെ ആവേശത്തിലാണെന്നും അഖിൽ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലും സത്യൻ അന്തിക്കാടും വനിതാ ഫിലിം അവാർഡ് വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ ഇക്കാര്യം അറിയിച്ചത്.

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണ് ഇത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുക എന്നാണ് സത്യൻ അന്തിക്കാട് മുമ്പ് അറിയിച്ചത്.

എട്ട് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ മകൾ എന്ന ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിയ അവസാന ചിത്രം.

തിരിച്ചുവരവിലും ബ്ലോക്ക് ബസ്റ്ററായത് ഇന്ത്യയില് മാത്രമല്ല; യു കെ കളക്ഷനില് റെക്കോര്ഡിട്ട് ഗില്ലി

അതേസമയം മോഹൻലാൽ ഇപ്പോൾ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുകയാണ്. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് നടക്കുന്നത്.

To advertise here,contact us