'മുണ്ടൂർ മാടൻ' ഇനി ശിവകാർത്തികേയനെ വിറപ്പിക്കും; മുരുഗദോസിന്റെ എസ്കെ 23 ൽ ബിജു മേനോനും?

14 വർഷങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തമിഴിൽ അഭിനയിക്കുന്നത്

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നടൻ ബിജു മേനോനും ഭാഗമാകുന്നതായി റിപ്പോർട്ട്. എസ് കെ 23 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ നടൻ സുപ്രധാന കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചത്. 14 വർഷങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തമിഴിൽ അഭിനയിക്കുന്നത്.

#SK23 Big buzz that Malayalam actor #BijuMenon roped in for @Siva_Kartikeyan -@ARMurugadoss - @anirudhofficial big budget action entertainer? pic.twitter.com/inahQ34p6Q

ആക്ഷൻ ത്രില്ലർ ഴോണറിൽ കഥ പറയുന്ന ചിത്രമാണ് എസ് കെ 23. രുഗ്മിണി വസന്ത് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രക്ഷിത് ഷെട്ടി ചിത്രം സപ്ത സാഗര ദാച്ചേ എല്ലോയിലൂടെ ശ്രദ്ധേയയായ താരമാണ് രുക്മിണി വസന്ത്.

'കൊഞ്ചം അങ്കേ പാറ് കണ്ണാ...', കബഡി കബഡി, ഗില്ലി 2 എഗൈൻ ?

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ' എന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസ്സായിരുന്നു.

To advertise here,contact us