'ബറോസ് പൊട്ടില്ല മോനെ, മോഹൻലാൽ ഒരു കലക്ക് കലക്കും' ബിഹൈൻഡ് ദി സീൻസ് ഏറ്റെടുത്ത് ആരാധകർ

മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 16നായിരിക്കും ചിത്രം റിലീസ് ചെയ്യുക

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പുറത്തുവിട്ടിരിക്കുകയാണ് ആശിർവാദ് സിനിമാസ്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകരെ കീഴ്പ്പെടുത്തിയിരിക്കുന്നത്.

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷം മാർച്ച് 28 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 16നായിരിക്കും റിലീസ് ചെയ്യുക. മെയ് 21 നാണ് മോഹൻലാലിന്റെ പിറന്നാൾ.

ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

2019 ഏപ്രിലില് പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ലോഞ്ച് 2021 മാര്ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്ലാല് ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര് കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്ലാല് സിനിമയൊരുക്കുന്നത്.

To advertise here,contact us