ഏതു പരിപാടിയിലായാലും നടൻ മമ്മൂട്ടിയുടെ എൻട്രിയും സ്റ്റൈലും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയെ പിടിച്ചുലയ്ക്കാറുണ്ട്. ഇത്തവണ പക്ഷെ താരം മമ്മൂട്ടി മാത്രം ആയിരുന്നില്ല. കൊച്ചു മകൾ മറിയം കൂടിയായിരുന്നു. ഇരുവരുടെയും വീഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷമാകുന്നത്.
നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബസമേതം എത്തിയിരുന്നു. ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്.
അടുത്ത 100 കോടിയിലേക്ക്; മോളിവുഡ് എന്നാ സുമ്മാവാ...
വിവാഹ ചടങ്ങിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം തുടങ്ങിയവരെല്ലാം പങ്കെടുത്തു. മറിയത്തിന്റെ കൈപിടിച്ചാണ് മമ്മൂട്ടി വധൂവരന്മാരെ അനുഗ്രഹിക്കാൻ വേദിയിലെത്തിയത്.
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ടർബോയാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഡബ്ബിങ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. അവസാന മിനുക്കുപണികളിൽ അണിയറയിലാണ് ചിത്രം. ജൂൺ 13 നാണ് സിനിമയുടെ റിലീസ്.