ഭാഷകളുടെ അതിർത്തി ഭേദിച്ച് തമിഴകത്തും തെലുങ്കിലുമെല്ലാം ഫാൻ ബേസുണ്ടാക്കിയ നടനാണ് ഫഹദ് ഫാസിൽ. നടന്റെ സിനിമകളെയും കഥാപാത്രങ്ങളെയും തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ നടൻ ഹോളിവുഡിൽ സിനിമ ചെയ്യുമോ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്നത്.
ഫഹദ് ഫാസിൽ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിനായി ഓഡിഷനിൽ പങ്കെടുത്തതായി പറഞ്ഞു. ഈ വാക്കുകൾക്ക് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ നടൻ ഹോളിവുഡിൽ അഭിനയിക്കുമോ എന്ന ചോദ്യം ഉയരുന്നത്.
'ഞാൻ ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിനായി ഓഡിഷനിൽ പങ്കെടുത്തു. സിനിമയുടെ പേര് ഞാൻ പറയുന്നില്ല. ആദ്യമായാണ് ഞാൻ ഒരു ഓഡിഷനിൽ പങ്കെടുക്കുന്നത്. അവർ ഓഡിഷന്റെ ഭാഗമായി ഒരു സീൻ നൽകി. ആ രംഗത്തിനും മുമ്പും ശേഷവുമുള്ള കാര്യങ്ങൾ എനിക്ക് അറിയില്ല,' എന്നായിരുന്നു ഫഹദ് പറഞ്ഞത്.
FaFa to Hollywood ? 👀#FahadFaasil #fafa #Aavesham pic.twitter.com/NQenWghnaV
അതേസമയം ഫഹദിന്റെ പുതിയ ചിത്രം ആവേശം ആഗോളതലത്തിൽ 100 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്.
ഇത് ഒന്നൊന്നര 'റീ ഇൻട്രൊഡക്ഷനാ...'; 12 ദിവസവും 3 കോടി വീതം കളക്ഷൻ, കേരളാ ബോക്സോഫീസിൽ ആവേശം
അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദാണ് ആവേശത്തിന്റെ നിര്മാണം നിര്വഹിച്ചത്. നിര്മാണത്തില് നസ്രിയയും പങ്കാളിയാണ്. സിനിമയില് ആശിഷ്, സജിന് ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര് താഹിറാണ്.