വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടിന്റെ ഗോട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏതാനും ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിലെ ഗാനം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗോട്ടുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിൽ ഒരു ഡാൻസ് നമ്പർ ഒരുങ്ങുന്നുണ്ട്. തെലുങ്ക് നടി ശ്രീലീലയാണ് ഗാനത്തിലെത്തുന്നത്. മഹേഷ് ബാബു നായകനായ ഗുണ്ടൂര് കാരത്തിലാണ് അവസാനമായി ശ്രീലീല അഭിനയിച്ചത്.
സിനിമ ബോക്സോഫീസില് പരാജയപ്പെട്ടെങ്കിലും ശ്രീലീലയുടെ ഡാന്സ് നമ്പറുള്പ്പെടുന്ന 'കുച്ചി മാട്ത്താപ്പേടി..' എന്ന ഗാനം വന് ഹിറ്റായിരുന്നു. അതേസമയം, സിനിമയുടെ റിലീസിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.
മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇതൊരു ഒന്നൊന്നര സ്വർണക്കളിയാണ്; 'തലൈവര് 171' ഇനി 'കൂലി', ടൈറ്റിൽ ടീസർ ഏറ്റെടുത്ത് ആരാധകർ