വിജയ്-തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി വലിയ വിജയം നേടിയ ചിത്രമാണ് ഗില്ലി. ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്. സിനിമ ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം കോടികൾ നേടിയതായാണ് റിപ്പോർട്ട്.
ഇന്ന് റിലീസ് ചെയ്യുന്ന സിനിമ ഇതുവരെ ആഗോളതലത്തിൽ മൂന്ന് കോടി രൂപ പ്രീ സെയ്ലിലൂടെ നേടിയതായാണ് സിനിട്രാക്ക് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ മാത്രം ഗില്ലി ആദ്യ ദിനത്തിൽ ആറുകോടിക്ക് മുകളിൽ കളക്റ്റ് ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന വൈഡ് റിലീസ് കണക്കിലെടുക്കുമ്പോൾ ആഗോളതലത്തിൽ ഗില്ലി 10 കോടിക്ക് മുകളിൽ നേടുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
2004 ഏപ്രില് 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്ക്ക് മുന്നിലെത്തുമ്പോള് ഗില്ലിക്ക് 20 വയസാണ്.
'അപ്പടി പോട് പോട്...'; നാളെ കേരളമാകെ 'ഗില്ലി'യുടെ രാജകീയ റിലീസ്, തിയേറ്റര് ലിസ്റ്റ് ഇങ്ങനെ
എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്യുടെ ആദ്യ 50 കോടി ക്ലബ്ബില് ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.