എസ് ഐ ബിജു പൗലോസിന്റെ ഓട്ടം ആരംഭിച്ചു. എബ്രിഡ് ഷൈന്റെ സംവിധാനത്തിലൊരുങ്ങിയ ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ പുതിയ അപ്ഡേറ്റുകൾ പ്രകാരം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ട് കൊൽക്കത്തയിലാണ് എന്നാണ് റിപ്പോർട്ട്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം അണിയറ പ്രവർത്തകർ നടത്തിയിട്ടില്ല.
ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നാണ്. സിനിമാ പ്രേമികൾ ആവേശത്തോടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വാർത്തയെ വരവേറ്റത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു.
#ActionHeroBiju2 First schedule shoot ongoing @ Kolkata pic.twitter.com/6ZCIbKsDmI
ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം. രണ്ടാം ഭാഗവും സംഭവബഹുലമായ യാത്രകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
'വർഷങ്ങൾക്ക് ശേഷം ക്രിഞ്ചാണെന്ന് പറഞ്ഞവരോട്, സോഷ്യൽ മീഡിയയ്ക്ക് വേണ്ടി സിനിമ ചെയ്യില്ല'; വിനീത്