ഗർഭിണിയായിരിക്കെ സംഘട്ടന രംഗത്തിൽ ദീപിക; പൊലീസ് യൂണിഫോമിൽ താരത്തിന്റെ ചിത്രങ്ങൾ വൈറൽ

ശാരീരിക ബുദ്ധിമുട്ടുള്ള രംഗങ്ങൾ ഗർഭിണിയായ താരത്തിനെ കൊണ്ട് ചെയ്യിക്കാതിരിക്കാനായി ഡ്യൂപ്പിനെ വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബോളിവുഡിലെ ഇഷ്ടതാര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇരുവരും മാതാപിതാക്കൾ ആകാൻ ഒരുങ്ങുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ബോളിവുഡ് വരവേറ്റത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സിംഗത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ദീപിക ഇപ്പോൾ.

ലൊക്കേഷനിൽ നിന്നുള്ള ദീപികയുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ദീപികയെത്തുന്നത്. ഫാൻ ക്ലബുകൾ പങ്കിട്ട ഫോട്ടോകളിൽ, സംവിധായകൻ ഷെട്ടിയിൽ നിന്നും സ്റ്റണ്ട് ടീം അംഗങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന നടി സംഘട്ടന രംഗം ചിത്രീകരിക്കാൻ തയ്യാറെടുക്കുന്നത് കാണാനാകും. ശാരീരിക ബുദ്ധിമുട്ടുള്ള ചില രംഗങ്ങൾ ഗർഭിണിയായ താരത്തിനെ കൊണ്ട് ചെയ്യിക്കാതിരിക്കാനായി ഡ്യൂപ്പിനെ വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

[Pics] Deepika Padukone and Rohit Shetty on the sets of #SinghamAgain 🔥🔥 pic.twitter.com/lCb1YNRE7Q

Shakti Shetty is going to end careers ik 🤌🥵 pic.twitter.com/51qYkiAo1f

'സിംഗം എഗെയ്ൻ' എന്ന ഈ ചിത്രത്തിലാണ് ദീപിക ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. രൺവീർ സിംഗ്, കരീന കപൂർ, അക്ഷയ് കുമാർ, ടൈഗർ ഷെറോഫ് എന്നിവരോടൊപ്പം അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് 15നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

To advertise here,contact us