ചിയാൻ ഇനി 'വീര ധീര സൂരൻ'; എസ് യു അരുൺകുമാർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

സിനിമയുടെ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്

പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുകയാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവർത്തകരെ കൊണ്ടും സമ്പന്നമാണ്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ്.

വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റിൽ പുറത്തുവിട്ടത്. 'വീര ധീര സൂരൻ' എന്നാണ് സിനിമയുടെ ടൈറ്റിൽ. സിനിമയുടെ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഒരു നാടൻ ആക്ഷൻ ത്രില്ലറാകും ചിയാൻ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു.

'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലുവിന് കയ്യടിച്ച് നയൻതാര

ദുഷാര വിജയന് സിനിമയിൽ നിര്ണായക കഥാപാത്രമായാണ് എത്തുന്നത്. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

To advertise here,contact us