ദേ തമിഴിൽ അടുത്ത റീ റിലീസ്; ഇക്കുറി വരുന്നത് അജിത്തിന്റെ മെഗാഹിറ്റ്

ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ വീണ്ടുമെത്തും

തമിഴകത്ത് ഇപ്പോൾ റീ റിലീസ് തരംഗമാണ്. രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ, വിക്രം, കാർത്തി തുടങ്ങിയവരുടെ ഹിറ്റ് സിനിമകൾ അടുത്ത മാസങ്ങളിലായി കോളിവുഡിൽ റീ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് അജിത്തിന്റെ മെഗാഹിറ്റ് ചിത്രം മങ്കാത്തയും എത്തുന്നു എന്നാണ് റിപ്പോർട്ട്.

വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ വീണ്ടുമെത്തും എന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നത്. 2011 ആഗസ്റ്റ് 31 ന് തിയേറ്ററുകളിലെത്തി ചിത്രം ആഗോളതലത്തിൽ 68 കോടിയിലധികം രൂപ നേടിയിരുന്നു. വിനായക് മഹാദേവ് എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അജിത് സിനിമയിൽ അവതരിപ്പിച്ചത്.

ടോളിവുഡിന്റെ ഈ വർഷത്തെ ബമ്പർ ഹിറ്റ്, 125 കോടി നേട്ടം; അനുപമ പരമേശ്വരന്റെ ടില്ലുസ്ക്വയർ ഒടിടിയിലേക്ക്

അജിത്തിന്റെ 50-ാമത് ചിത്രമായിരുന്നു മങ്കാത്ത. അര്ജുൻ, തൃഷ, റായ് ലക്ഷ്മി, അഞ്ജലി, വൈഭവ്, ആൻഡ്രിയ, അശ്വിൻ, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര തുടങ്ങിയവരും മങ്കാത്തയില് പ്രധാന കഥാപാത്രങ്ങളായിരുന്നു. ഛായാഗ്രാഹണം നിര്വഹിച്ചത് ശക്തി ശരവണനും സംഗീതം യുവൻ ശങ്കര് രാജയും ആയിരുന്നു നിർവഹിച്ചത്.

To advertise here,contact us