റീ റിലീസിലെ ദളപതിക്ക് തനി ഗത്ത്...; ഗില്ലി കേരളത്തിൽ വീണ്ടുമെത്തുന്നത് 40 സ്ക്രീനുകളിൽ

ഏപ്രില് 20 നാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്

വിജയ്-തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി വലിയ വിജയം നേടിയ ചിത്രമാണ് ഗില്ലി. ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്. തമിഴ്നാട്ടിൽ ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ ഒരു കോടിയോളം രൂപ നേടിയ സിനിമ കേരളത്തിലെത്തുന്നതും റെക്കോർഡ് സ്ക്രീനുകളിലാണ്.

കേരളത്തിൽ ഗില്ലി റീ റിലീസിന് 40ൽ അധികം സ്ക്രീനുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടുമെത്തിക്കുന്നത്. ഏപ്രില് 20നാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്.

2004 ഏപ്രില് 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്ക്ക് മുന്നിലെത്തുമ്പോള് ഗില്ലിക്ക് 20 വയസാണ്.

ആടുജീവിതത്തിലെ 'ഹക്കീം' നായകനാകുന്നു, പോസ്റ്റർ പങ്കുവെച്ച് 'നജീബ്'

എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്യുടെ ആദ്യ 50 കോടി ക്ലബ്ബില് ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

To advertise here,contact us