സെക്കന്ഡ് ഹാഫില് ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര് ആണ് 'ആവേശം'; ധ്യാനിന് മറുപടിയുമായി ജിത്തു മാധവൻ

വിമര്ശനങ്ങള് നല്ലതാണ്. നമുക്ക് അറിയണമല്ലോ ആളുകള് പറയുന്നത് എന്താണെന്ന് ജിത്തു

2024 മലയാള സിനിമയെ സംബന്ധിച്ച് നല്ല വർഷമാണ്. ഈ വർഷമാണ് മലയാളത്തിൽ ഏറ്റവും അധികം ചിത്രങ്ങൾ വിജയിച്ചത്. വിഷു റിലീസായെത്തിയ വർഷങ്ങൾക്കു ശേഷവും ആവേശവും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സെക്കന്റ് ഹാഫിൽ ലാഗുള്ള ചിത്രമാണ് ആവേശം എന്ന് ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസൻ പറഞ്ഞതായി ആയിരുന്നു ധ്യാൻ ഇക്കാര്യം പറഞ്ഞത്. എന്നാൽ അത്തരത്തില് താന് പറഞ്ഞിട്ടില്ലെന്ന് വിനീത് അപ്പോള്ത്തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ആവേശം സംവിധായകന്റെ ഒരു ഇന്റര്വ്യൂ ക്ലിപ്പ് സോഷ്യല് മീഡിയയില് വൈറല് ആവുകയാണ്. 'ഒരുപാട് ബ്ലോക്ക്ബസ്റ്റേഴ്സ് ഉള്ള വര്ഷമാണ് ഇത്. പക്ഷേ നമ്മുടെ ബ്ലോക്ക്ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നുവച്ചാല് നമ്മുടേത് സെക്കന്ഡ് ഹാഫില് ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര് ആണ്' ഒപ്പമുള്ള ചിത്രത്തിലെ അഭിനേതാക്കളായ സജിന് ഗോപു, ഹിപ്സ്റ്റര് എന്നിവര്ക്കൊപ്പം ചിരിച്ചുകൊണ്ടാണ് ജിത്തു ഇത് പറയുന്നത്. ഫില്മി ബീറ്റിന് നല്കിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം പറഞ്ഞത്.

ആടുജീവിതത്തിലെ 'ഹക്കീം' നായകനാകുന്നു, പോസ്റ്റർ പങ്കുവെച്ച് 'നജീബ്'

അഭിമുഖത്തില് ധ്യാനിന്റെ അഭിപ്രായം കണ്ടിരുന്നോ എന്ന ചോദ്യത്തിന് കണ്ടിരുന്നുവെന്നാണ് ജിത്തു മാധവന്റെ മറുപടി. ധ്യാനിന്റെ പ്രതികരണം തങ്ങള് സീരിയസ് ആയി എടുത്തിട്ടില്ലെന്നും ജിത്തു പറഞ്ഞു. 'ധ്യാന് ആ മൂഡില് പറഞ്ഞതൊന്നുമല്ല. ഒരു കോമ്പറ്റീഷന് മൂഡ് ഒന്നും അവര്ക്കൊന്നുമില്ല. ഞാന് വിനീതേട്ടനുമായിട്ടൊക്കെ സംസാരിക്കാറുണ്ട്. സെക്കന്ഡ് ഹാഫില് ലാഗ് എന്ന് പലരും പറഞ്ഞിരുന്നെന്നും ജിത്തു മാധവന് പറഞ്ഞു. വിമര്ശനങ്ങള് നല്ലതാണ്. കാരണം നമുക്ക് അറിയണമല്ലോ ആളുകള് പറയുന്നത് എന്താണെന്ന്. നമ്മള് ഒളിച്ചുവച്ചിട്ട് കാര്യമൊന്നുമില്ല' എന്നും ജിത്തു പറഞ്ഞു.

To advertise here,contact us