ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

ബ്ലോക്കുകൾ നീക്കം ചെയ്തെന്നും. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും നടൻ പറഞ്ഞു

കടുത്ത നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്ന നടൻ സായാജി ഷിൻഡെയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്ലോക്കുകൾ നീക്കം ചെയ്തെന്നും. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും നടൻ പറഞ്ഞു. തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

#sayajishinde Latest Video pic.twitter.com/X6wubFaTVN

തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സായാജി ഷിൻഡെ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ളത് തമിഴിലാണ്. 'ഭാരതി'യുടെ ജീവചരിത്ര നാടകത്തിൽ മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കഥാപത്രം ഷിൻഡെയ്ക്ക് ജനപ്രീതി നേടി കൊടുത്തിരുന്നു. 'ബാബ ', 'അഴകിയ തമിഴ് മകൻ', 'പൂവെള്ളം ഉൻ വാസം', 'ധൂൽ' , 'ആധവൻ'എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

To advertise here,contact us