വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന സിനിമയിലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരമാണ് റിലീസ് ചെയ്തത്. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗാനം മൂന്ന് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ഗാനത്തിലെ ചില വെങ്കട് പ്രഭു റഫറൻസുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഗാനത്തിന്റെ വീഡിയോയിലെ ഒരു ഭാഗത്തിൽ വെങ്കട് പ്രഭുവിന്റെ മുൻ സിനിമകളുടെ റെഫെറൻസുകൾ കാണിക്കുന്നുണ്ട് എന്നാണ് ചില പ്രേക്ഷകരുടെ കണ്ടെത്തൽ. ഈ റഫറൻസുകൾ വരുന്ന സമയം പോലും ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 3:35 മിനിറ്റിൽ വെങ്കട് പ്രഭു ചിത്രം ചെന്നൈ 60028, 3:36-സരോജ, 3:38-ഗോവ, 3:40 മങ്കാത്ത, 3:45 ബിരിയാണി, 3:48 മാസ്സ്, 3:50 മനാട് എന്നീ വെങ്കട് പ്രഭു സിനിമകളുടെ റഫറൻസ് കാണിക്കുന്നതായി പ്രേക്ഷകർ പറയുന്നു.
Ajith’s #Mankatha reference in #WhistlePodu song from #TheGoat movie pic.twitter.com/0pUC3TZ5jm
Aala re! 💙😁#Mankatha pic.twitter.com/KwfLEMdn9a
'വിസിൽ പോട്' എന്ന് തുടങ്ങുന്ന ഗാനം വിജയ്, വെങ്കട് പ്രഭു, യുവൻ ശങ്കർ രാജ, പ്രേംജി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിജയ്, പ്രഭു ദേവ, പ്രശാന്ത്, അജ്മൽ തുടങ്ങിയവർ ചേർന്നുള്ള ഒരു ഡാൻസ് നമ്പറാണിത്. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം ആരാധകർക്ക് ആഘോഷമാക്കും എന്ന് ഉറപ്പാണ്.
'ദളപതി വോയിസ് സെമ വെറിത്തനം'; ആടിയും പാടിയും തകർത്ത് വിജയ്, ഇത് ആരാധകർക്ക് 'വിസിൽ പോട്' പാർട്ടി
വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്.