'ഭൂതകാലവും വർത്തമാനവും കൂട്ടിമുട്ടുമ്പോൾ'; രണ്ടു ഗെറ്റപ്പുകളിൽ സൂര്യ, കങ്കുവ പോസ്റ്റർ

രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്

സമീപകാല കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് 'കങ്കുവ'യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില് എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ പുതിയ പോസ്റ്ററും അതേ ആവേശത്തോടെയാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയുടെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീൻ തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 'ഭൂതകാലവും വർത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും,' എന്ന കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

Where the past and present collide, a new future begins 🗡️#Kanguva 🦅 Releasing 2024 in cinemas worldwide. #HappyTamilNewYear✨@Suriya_offl @DishPatani @thedeol @directorsiva @ThisIsDSP #StudioGreen @GnanavelrajaKe @UV_Creations @KvnProductions @PenMovies #PenMarudhar… pic.twitter.com/4gYskNr5PI

രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കുമിത് എന്നാണ് സൂചന. ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റർ വെെറലായി കഴിഞ്ഞു.

പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.

'ആ ചങ്ങായിനോട് പറ മൂപ്പരാണ് നായകൻ എന്ന്'; വർഷങ്ങൾക്കു ശേഷം സൂപ്പർഹിറ്റ്... പക്ഷേ പ്രണവ് ഊട്ടിയിലാ

ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

To advertise here,contact us