നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയാവാൻ നയൻതാര

'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

കോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ നിവിന്റെ റോള് നിര്മ്മാതാവിന്റേതാണ്. 'ഡിയർ സ്റ്റുഡൻസ് ' എന്നാണ് ചിത്രത്തിന്റെ പേര്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു. നിവിൻ പോളി ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനമായിരുന്നു ചിത്രം. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. കുഞ്ചാക്കോ ബോബന്റെ നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

'ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ല, ആദ്യകാമുകൻ ചതിച്ചു'; വിദ്യ ബാലന്

വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രമാണ് നിവിൻ പോളിയുടെ അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം. വിഷു റിലീസായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിന്റെ തിരിച്ചു വരവായാണ് ഏവരും ചിത്രത്തെ കണക്കാകുന്നത്.

To advertise here,contact us