തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സിനിമാ വിതരണ രംഗത്തേക്ക് കടക്കുന്നു

സംഘടനയ്ക്ക് കീഴിലുള്ള തിയേറ്ററുകളിൽ അല്ലാതെ മറ്റു തിയേറ്ററുകൾക്കും ചിത്രങ്ങൾ നൽകും

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സിനിമാ വിതരണ രംഗത്തേക്ക് കടക്കുന്നു. ഈ മാസം 26-ന് ദിലീപ് നായകനാകുന്ന ‘പവി കെയർടേക്കർ’ എന്ന ചിത്രം പ്രദർശിച്ചാണ് തുടക്കം. മണിയൻ പിള്ള രാജു നിർമിച്ച ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17-നാണ് ഈ ചിത്രം റിലീസ് ചെയ്യുക.

സംഘടനയ്ക്ക് കീഴിലുള്ള തിയേറ്ററുകളിൽ അല്ലാതെ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെഎസ്എഫ്ഡിസിയുടെയും തിയേറ്ററുകൾക്കും ചിത്രങ്ങൾ നൽകും. ഇതരഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അടുത്തിടെ ഫിയോക് ഇടഞ്ഞിരുന്നു. എന്നാൽ, ഇതിനെ തുടർന്നല്ല സിനിമാവിതരണത്തിലേക്ക് കടക്കുന്നതെന്ന് ഫിയോക് ഭാരവാഹികൾ അറിയിച്ചു.

ബേസിൽ ബാറിലാണെന്ന് ധ്യാൻ, അല്ല മച്ചാൻ വേറെ ലെവൽ ചർച്ചയിലാണെന്ന് ബെന്യാമിൻ

സംഘടനയുടെ ചെയർമാൻ കൂടിയായ ദിലീപ് തന്റെ സിനിമ ഫിയോക് റിലീസ് ചെയ്യണമെന്ന അഭ്യർഥന അറിയിച്ചപ്പോൾ അത് അംഗീകരിക്കുകയായിരുന്നെന്നും സംഘടനാ നേതൃത്വം അറിയിച്ചു.

To advertise here,contact us